Kerala PSC New model Questions: 2
പുതിയ മോഡൽ ചോദ്യങ്ങൾ
1) പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 48A ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്
- 42 ആം ഭരണഘടന ഭേദഗതി☑️
- നാല്പത്തിനാലാം ഭരണഘടന ഭേദഗതി
- അമ്പത്തിരണ്ടാം ഭരണഘടന ഭേദഗതി
- എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി
2) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ മാത്രം കണ്ടെത്തുക.
- രാജ്യസഭയുടെ അധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്
- കോൺസ്റ്റിറ്റ്യൂഷൻഓഫ് ഇന്ദിര എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി ആണ് 42 ആം ഭരണഘടന ഭേദഗതി
- സൗജന്യ നിയമസഹായം നിർദ്ദേശക തത്വങ്ങളുടെ ഭാഗമാക്കിയ ഭരണഘടന ഭേദഗതി യാണ് - 42ആം ഭരണഘടന ഭേദഗതി
- ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് രാഷ്ട്രപതിക്കാണ്
A) 1,2,3 പ്രസ്താവനകൾ ശരിയാണ്
B) 1,3,4 പ്രസ്താവനകൾ ശരിയാണ്
C) 1,2,3,4 പ്രസ്താവനകൾ ശരിയാണ്☑️
D) 2,3 പ്രസ്താവനകൾ ശരിയാണ്
E) 1,3 പ്രസ്താവനകൾ ശരിയാണ്
3) താഴെപ്പറയുന്നവയിൽ യഥാർത്ഥ ജോഡികൾ അല്ലാത്തത് ഏതാണ്
- കോർപ്പറേഷന്റെ തലവൻ - മേയർ
- കിഫ്ബിയുടെ ചെയർമാൻ - മുഖ്യമന്ത്രി
- കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ - ചീഫ് സെക്രട്ടറി☑️
- നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യുടെ ചെയർമാൻ - പ്രധാനമന്ത്രി
4) താഴെപ്പറയുന്നവയിൽ നാൽപത്തിനാലാം ഭരണഘടന ഭേദഗതിമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്
- അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20,21 റദ്ദ് ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി
- ലോകസഭ യുടെയും സംസ്ഥാന അസംബ്ലി കളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറുവർഷമായി ഉയർത്തിയ ഭേദഗതി☑️
- ക്യാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352ൽ കൂട്ടിച്ചേർത്തഭേദഗതി
- ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന ആഭ്യന്തര കലഹം എന്നത് മാറ്റി സായുധ വിപ്ലവം എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി
5) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്
- അന്തരീക്ഷത്തിന്റെ ഏറ്റവും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷപാളി ആണ് - മിസോസ്ഫിയർ
- ഏറ്റവും വേഗത കുറഞ്ഞ ഭൂകമ്പ തരംഗമാണ് - പ്രാഥമിക തരംഗങ്ങൾ
- ദൈനംദിന കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ മണ്ഡലം സ്ഥിതിചെയ്യുന്നത് ട്രോപ്പോസ്ഫിയറിൽ ആണ്
- മരുഭൂമികളെ കുറിച്ചുള്ള പഠനമാണ് - പോട്ടമോളജി
A) 1,2,3,4 എന്നിവ ശരിയാണ്
B) 1,3 എന്നിവ ശരിയാണ്☑️
C) 2,4 എന്നിവ ശരിയാണ്
D) 1,3,4 എന്നിവ ശരിയാണ്
6) താഴെ കൊടുത്തിരിക്കുന്നതിൽ യഥാർത്ഥ വർഷങ്ങളിൽ നടന്ന സംഭവങ്ങൾ ഏതൊക്കെയാണ്
- ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം -1776-1782
- വിധവ പുനർ വിവാഹ നിയമം പാസാക്കിയ വർഷം -1856
- ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് -1789 ആഗസ്റ്റ് 12
- ഒന്നാം കറുപ്പ് യുദ്ധം നടന്നത് -1839-1842
A) 2,3 എന്നിവ ശരിയാണ്
B) 1,4 എന്നിവ ശരിയാണ്
C) 1,2,3, ശരിയാണ്
D) 1,2,3,4 എന്നിവ ശരിയാണ് ☑️
7) താഴെപ്പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ആരാണ്
- ഐ.എം വിജയൻ
- ചുനി ഗോസ്വാമി
- സി. കെ വിനീത്
- സി കെ ലക്ഷ്മണൻ ☑️
ബാക്കി മൂന്നുപേരും ഫുട്ബോൾ താരങ്ങൾ, സിപിഎം ലക്ഷ്മണൻ അറ്റ്ലറ്റിക്സ് താരം
8) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
- അറബി മലയാളത്തിലെ ആദ്യ കൃതി - മുഹിദീൻ മാല
- സംസ്കൃതത്തിലെ ആദ്യ സന്ദേശകാവ്യം - ഉണ്ണുനീലി സന്ദേശം
- മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം - കണ്ണശ്ശ രാമായണം
- മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ - കലിക☑️
മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ - പാറപ്പുറം
9) താഴെപ്പറയുന്നവയിൽ ഫുട്ബോളുമായി ബന്ധമില്ലാത്ത ട്രോഫി ഏതാണ്
- ഡ്യൂറൻന്റ് കപ്പ്
- കോൺകാഫ് കപ്പ്
- ഫെഡറേഷൻ കപ്പ് ☑️
- എഫ്. എ. കപ്പ്
10) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക
- നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ
- കേരളീയ നായർ സമാജം സ്ഥാപിച്ചത് സി. കൃഷ്ണൻ
- പ്രോ ഇന്ത്യൻ കമ്മിറ്റി എന്ന പേരിൽ സംഘടന സ്ഥാപിച്ച മലയാളി - ചെമ്പകരാമൻ പിള്ള
- അരയ സേവിനി സഭ - തേവര
A) 1,4എന്നിവ തെറ്റാണ്☑️
B) 1,2,3 എന്നിവ തെറ്റാണ്
C) 2,4 എന്നിവ തെറ്റാണ്
D) 1,2 എന്നിവ തെറ്റാണ്
11) താഴെപ്പറയുന്നവയിൽ ശരിയായ കൃതിയും കർത്താക്കളും ഏതൊക്കെയാണ്
- ആനന്ദക്കുമ്മി - ബ്രഹ്മാനന്ദ ശിവയോഗി
- ജാതിക്കുമ്മി - ശ്രീനാരായണഗുരു
- കുണ്ഡലകേശി - നാഗക്കുത്തനാർ
- ജാതിവ്യവസ്ഥയും കേരള ചരിത്രവും - ഇ. എം. വർഗീസ്
A) 1,2,3,4 എന്നിവ ശരിയാണ്
B) 1,3, എന്നിവ ശരിയാണ്☑️
C) 2,4 എന്നിവ ശരിയാണ്
D) 1,2,4 എന്നിവ ശരിയാണ്
E) 1,2,3 എന്നിവ ശരിയാണ്
12) താഴെപ്പറയുന്നവയിൽ ശരിയായത് ഏതാണ്
- ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് - സെറിബ്രം ☑️
- അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് - സെറിബെല്ലം
- ആന്തരസമസ്ഥിതി പരിപാലനത്തിന് മുഖ്യ പങ്ക് വഹിക്കുന്നത് - തലാമസ്
- ശരീരത്തിന്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം - സെറിബ്രം
13) താഴെപ്പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത്ഏതാണ്
- മീസിൽസ് ☑️
- ടെറ്റനസ്
- പ്ളേഗ്
- കോളറ
14) ആർട്ടിക്കിൾ 57?
- ഭാരതത്തിന് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്നത് പ്രതിപാദിക്കുന്നു
- രാഷ്ട്രപതിയുടെ ഉദ്യോഗ കാലാവധി
- രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന രീതി
- വീണ്ടും രാഷ്ട്രപതി ആകുന്നതിനുള്ള അർഹത ☑️
15) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
- പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ചത് - ഉമ്മൻ ചാണ്ടി മന്ത്രിസഭ നിലവിൽ വന്നപ്പോൾ ആയിരുന്നു
- ആരോഗ്യ സർവകലാശാല തൃശ്ശൂരിൽ നിലവിൽ വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആയിരുന്നു
- കേരളത്തിലെ ആദ്യ വനിത പോസ്റ്റ് ഓഫീസ് തിരുവനന്തപുരത്ത് നിലവിൽ വരുമ്പോഴും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു
- കേരളത്തിലെ ആദ്യ ബാങ്കിംഗ് മ്യൂസിയം തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു☑️
16) താഴെപ്പറയുന്നവയിൽ ആദ്യം സ്ഥാപിക്കപ്പെട്ടത് ഏതാണ്
- ഭാരതീയ ബ്രഹ്മസമാജം☑️
- അലിഗഡ് പ്രസ്ഥാനം
- മുസോളിനി നാഷണൽ ഫാസിസ്റ്റ് പാർട്ടി രൂപീകരിച്ചത്
- തിയോസഫിക്കൽ സൊസൈറ്റി
17) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ്
- ഒന്നാം ലോകമഹായുദ്ധത്തിന് കാരണം - ജർമ്മനിയുടെ പോളണ്ട് ആക്രമണം
- ബ്രിട്ടൻ ആക്രമിക്കാനുള്ള ജർമനിയുടെ രഹസ്യ പദ്ധതി ആയിരുന്നു - ഓപ്പറേഷൻ സീ ലയൺ
- ഇംഗ്ലണ്ടിലെ ഏകാധിപത്യ രാജവാഴ്ച്ച അവസാനിപ്പിച്ച് അവകാശ നിയമം പാസാക്കിയത് -1698
- അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - കോൺവാലിസ് പ്രഭു
A) 1,2,3,4 എന്നിവ ശരിയാണ്
B) 1,3,4 എന്നിവ ശരിയാണ്
C) 4 മാത്രം ശരിയാണ്
D) 1,3 എന്നിവ ശരിയാണ്
E) 1,2,4 എന്നിവ ശരിയാണ്☑️
18) കൂട്ടത്തിൽ പെടാത്തത് ഏതാണ്
- ന്യൂക്ലിയർ ബലം
- ഗുരുത്വാകർഷണബലം
- പ്രതലബലം☑️
- വൈദ്യുത കാന്തിക ബലം
19) ജോൺ ന്യൂലാൻഡ്സ്?
- മൂലകങ്ങളെ ഒരേ സ്വഭാവമുള്ള മൂന്ന് മൂലകങ്ങൾ അടങ്ങിയ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ചു
- മൂലകങ്ങളെകുറിച്ച് അഷ്ടകനിയമം ആവിഷ്കരിച്ചു ☑️
- മൂലകങ്ങൾക്ക് പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ചു
- മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ചു
20) താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്
- കാർഡിയോളജി - ഹൃദയ ചികിത്സ
- ഒഫ്താൽമോളജി - ചെവി,മൂക്ക് എന്നിവയുടെ ചികിത്സ
- ഇ.എൻ. ടി - നാഡീ ചികിത്സ
- ഓങ്കോളജി - ക്യാൻസർ ചികിത്സ
A) 1,2,3 എന്നിവ ശരിയാണ്
B) 2,3,4 എന്നിവ ശരിയാണ്
C) 1,4 എന്നിവ ശരിയാണ് ☑️
D) 1,3 എന്നിവ ശരിയാണ്
E) 2,3 എന്നിവ ശരിയാണ്
Comments
Post a Comment