Kerala PSC New model Questions: 1

PSC Trend - പുതിയ മോഡൽ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും




1) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്
  1. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് - വിശ്വേശ്വരയ്യ സ്റ്റീൽ വർക്ക്സ് ലിമിറ്റഡ് 
  2. 1964 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ  ആരംഭിച്ച  ഇരുമ്പുരുക്കുശാലയാണ്  ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് 
  3. ഭിലായ് സ്റ്റീൽ പ്ലാന്റ് ഒഡീഷയിലെ  സുന്ദർഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
  4. 1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി
A) 1,2,3,4 എന്നിവ ശരിയാണ്
B) 2,3,4 എന്നിവ ശരിയാണ്
C) 2,4എന്നിവ ശരിയാണ്☑️
D)1,3 എന്നിവ ശരിയാണ്
  • 1962 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ  പശ്ചിമബംഗാളിലെ ദുർഗാപൂരിൽ സ്ഥാപിതമായ ഇരുമ്പുരുക്കുശാല യാണ് ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്
  • ഭിലായ് സ്റ്റീൽ പ്ലാന്റ് ചത്തീസ്ഗഡിലെ ദുർഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഭിലായി സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി.
  • കർണാടകയിലെ ഭദ്രാവതി എന്ന സ്ഥലത്താണ് വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്
  • ബൊക്കാറോ സ്റ്റീൽ പ്ലാന്റ് - 1964 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായി
  • റൂർക്കേല സ്റ്റീൽ പ്ലാന്റ് ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ 1959ൽ സുന്ദർ ഗഡ്  ( ഒഡിഷ )യിൽ സ്ഥാപിതമായി


2) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
A) വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജ്ഞനാണ് - ജാക്വസ് ചാൾസ്
B) വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് - അവഗാഡ്രോ
C) താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്  വാതകത്തിന്റെ വ്യാപ്തവും  മർദ്ദവും   വിപരീത അനുപാതത്തിൽ ആയിരിക്കും എന്ന് വാതക നിയമത്തിലൂടെ തെളിയിച്ചത് - റോബർട്ട് ബോയിൽ 
D)  താപനില കൂടുമ്പോൾ ബലൂണിന്റെ വ്യാപ്തം കൂടുന്നതുകൊണ്ട്   വായു നിറച്ച ഒരു ബലൂൺ  വെയിലത്ത് വച്ചാൽ പൊട്ടുന്നത് അവഗാഡ്രോ നിയമം ആയി ബന്ധപ്പെട്ടിരിക്കുന്നു ☑️
  • മർദ്ദം സ്ഥിരമായിരിക്കുമ്പോൾ  ഒരു നിശ്ചിത മാസ്  വാതകത്തിന്റെ വ്യാപ്തം  കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിൽ ആയിരിക്കും - ഇത് ചാൾസ് നിയമം ആയി ബന്ധപ്പെട്ടിരിക്കുന്നു .
  • വായു നിറച്ച ഒരു ബലൂൺ വെയിലത്ത് വെച്ച് അത് പൊട്ടുന്നതിന്  കാരണം താപനില കൂടുമ്പോൾ ബലൂണിന്റെ വ്യാപ്തം കൂടുന്നു. ഇത് ചാൾസ് നിയമം ആയി ബന്ധപ്പെട്ടിരിക്കുന്നു .

3) താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും ശരിയായത് കണ്ടെത്തുക
  1. കേന്ദ്ര മണ്ണ്,  ജലസംരക്ഷണ ഗവേഷണ കേന്ദ്രം - ഡെറാഡൂൺ ( ഉത്തരാഖണ്ഡ് )
  2. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം - ലക്നൗ
  3. ഇൻസ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രൊഡക്ടിവിറ്റി  - ഇൻഡോർ  ( മധ്യപ്രദേശ് )
  4. കേന്ദ്രം ഫുഡ് ടെക്നോളജി ഗവേഷണ കേന്ദ്രം - മൈസൂർ
A) 1,3,4എന്നിവ ശരിയാണ്
B) 1,4 എന്നിവ ശരിയാണ്☑️
C) 1,2,3,4 എന്നിവ ശരിയാണ്
D) 2,3 എന്നിവ ശരിയാണ് 
  • കേന്ദ്രപരിസ്ഥിതി ഗവേഷണ കേന്ദ്രം (CICR)- മഹാരാഷ്ട്രയിലെ നാഗ്പൂരിൽ
  • ഇൻസ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രൊഡക്ടിവിറ്റി - റാഞ്ചി (ജാർഖണ്ഡ് )
  • ഇന്ത്യയിലെ പ്രധാനപ്പെട്ട കുറച്ച് കാർഷിക ഗവേഷണ സ്ഥാപനങ്ങളെ കുറിച്ച് നോക്കാം
  • നാഷണൽ ഷുഗർ ഇൻസ്റ്റ്യൂട്ട് - കാൺപൂർ  (ഉത്തർപ്രദേശ്)
  • ഇന്ത്യൻ ഹോൾട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റ്യൂട്ട് - ബംഗളൂരു
  • സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  - കൊൽക്കത്ത
  • ദേശീയ വാഴ ഗവേഷണ കേന്ദ്രം - ട്രിച്ചി
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുദ്രി (ആന്ധ്ര പ്രദേശ്)
  • ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി - കാൺപൂർ (ഉത്തർപ്രദേശ്)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് - ലക്നൗ
  • കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം - ഭോപ്പാൽ
  • ദേശീയ ക്ഷീര ഗവേഷണ കേന്ദ്രം - കർണാൽ (ഹരിയാന)
  • സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ചെന്നൈ

5) താഴെപ്പറയുന്നവയിൽ  വിവരാവകാശനിയമം മായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
A) വിവരാവകാശ നിയമം 2005 പ്രകാരം ആകെ വകുപ്പുകൾ -31
B) വിവരാവകാശ (ഭേദഗതി നിയമം)2019 പ്രകാരം  ഭേദഗതി ചെയ്യപ്പെട്ട സെക്ഷനുകൾ ആണ് - സെക്ഷൻ 13,16,27
C) ടെലിഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കാൻ ഉള്ള  സംവിധാനം വിവരാവകാശ നിയമത്തിലൂടെ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ആണ് - മഹാരാഷ്ട്ര ☑️
D) സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച്  ചാപ്റ്റർ 4ൽ പരാമർശിക്കുന്നു
  • ടെലിഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കാൻ ഉള്ള സംവിധാനം  വിവരാവകാശ നിയമത്തിലൂടെ  നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഉത്തർപ്രദേശ്
  • വിവരാവകാശ ഭേദഗതി നിയമം 2019 രാഷ്ട്രപതി ഒപ്പ് വെച്ചത് - 2019 ഓഗസ്റ്റ് 1
  • വിവരാവകാശ ഭേദഗതി നിയമം  2019 പ്രകാരം കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ കാലാവധി  കേന്ദ്ര സർക്കാരിന് തീരുമാനിക്കാം ( നിലവിൽ ഇപ്പോൾ മൂന്ന് വർഷമാണ്  കേന്ദ്ര വിവരാവകാശ കമ്മീഷനുകളുടെ കാലാവധി )
  • 2005 ലെ വിവരാവകാശ നിയമപ്രകാരം  കേന്ദ്ര സംസ്ഥാന വിവരാവകാശ  കമ്മീഷനും കൂടി കാലാവധി അഞ്ച് വർഷമോ അല്ലെങ്കിൽ 65വയസ്സ്  എന്നായിരുന്നു.

6) താഴെപ്പറയുന്നവയിൽ   ശരിയായ പ്രസ്താവന കണ്ടെത്തുക
A)ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായി കാണപ്പെടുന്ന മണ്ണിനം ആണ് - എക്കൽ മണ്ണ്☑️
B) കൃഷിക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ബീഹാർ
C) വിറ്റികൾച്ചർ - വൃക്ഷ പരിപാലന മായി ബന്ധപ്പെട്ടിരിക്കുന്നു
D) തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് ആണ് - നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണ്
  • തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് ആണ് - ജൈവാംശം ഉള്ള ജലം വാർന്നു പോകുന്ന മണ്ണ്
  • മുന്തിരി കൃഷിയുമായി ബന്ധപ്പെട്ട കൃഷിരീതിയാണ് - വിറ്റികൾച്ചർ
  • കൃഷിക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം കർണാടക
  • കൃഷി മന്ത്രി സഭ രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ബീഹാർ

7) കൂട്ടത്തിൽ പെടാത്തത്  കണ്ടെത്തുക 
ജോവർ
ബജ്റ
പരുത്തി☑️
റാഗി
  • റാഗി, ജോവർ,  ബജ്റ എന്നിവ തിന വിളകളിൽ  ഉൾപ്പെടുന്നു
  • പരുത്തി ഒരു നാരുവിളയാണ്

8)  താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് കണ്ടെത്തുക.
  1. ഇന്ത്യയിലെ പ്രധാന യുറേനിയം നിക്ഷേപ സംസ്ഥാനങ്ങളാണ് - ജാർഖഡ്, മഹാരാഷ്ട്ര,  രാജസ്ഥാൻ
  2. മുഖ്യ വിവരാവകാശ കമ്മീഷണറേയും മറ്റ് അംഗങ്ങളെയും നിയമിക്കുന്ന കമ്മിറ്റിയിൽ  ഉൾപ്പെടുന്ന അംഗമാണ് - ലോകസഭാ പ്രതിപക്ഷ നേതാവ്വി
  3. വരവകാശ കമ്മീഷൻ ന്റെ അധികാരങ്ങളും ചുമതലകളും ചാപ്റ്റർ 5ൽ പരാമർശിക്കുന്നു 
  4. ലോകത്തെ മൊത്തം ഇരുമ്പു നിക്ഷേപത്തിന്റെ 20% ഇന്ത്യയിൽ കാണപ്പെടുന്നു
A) 1,2,3,4 എന്നിവ ശരിയാണ്☑️
B) 2,4 എന്നിവ ശരിയാണ്
C) 1,3 എന്നിവ ശരിയാണ്
D) 2,3എന്നിവ ശരിയാണ്
  • ധാതുവിഭവങ്ങൾ കാണപ്പെടുന്ന ശില ആണ് - ആഗ്നേയ - കായാന്തരിത ശില
  • ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്

9) താഴെ പറയുന്നവയിൽ  ശരിയല്ലാത്ത കൃഷി രീതി കണ്ടെത്തുക
A) കൂണി കൾച്ചർ - മുയൽ വളർത്തൽ
B) ഫ്ലോറി കൾച്ചർ  - അലങ്കാരസസ്യങ്ങൾ
C) സിൽവി കൾച്ചർ - ഉദ്യാന കൃഷി☑️
D) ഏവി കൾച്ചർ - പക്ഷി വളർത്തൽ
  • സിൽവി കൾച്ചർ - വൃക്ഷ പരിപാലനം

10) ചേരുംപടി ചേർക്കുക
  • A) താരാപൂർ - 1) രാജസ്ഥാൻ
  • B) റാവത്ത്ഭട്ട -2) മഹാരാഷ്ട്ര
  • C) കക്രപ്പാറ -   3) ഉത്തർപ്രദേശ്
  • D) കൽപ്പാക്കം - 4) കർണാടക 
  • E) കൈഗ -5) തമിഴ്നാട്
  • F) നറോറ -6) ഗുജറാത്ത് 
A)  A-1, B- 2,  C-3,D-4, E-5, F-6
B) A-2,B-1,C-4,D-3, E-5, F-6
C) A-3, B-2, C-6, D-4, E-5,F-1 
D) A-2,B-1, C-6, D-5, E -4, F -3☑️
  • പ്രധാന ആണവ ധാതുക്കളാണ് - യുറേനിയം, തോറിയം

11)  ശരിയായ പ്രസ്താവന കണ്ടെത്തുക
A)നീർവാർച്ചയുള്ള എക്കൽ മണ്ണാണ്   ഗോതമ്പ് കൃഷിക്ക് അനുയോജ്യം☑️
B)  കറുത്ത മണ്ണാണ്  ചണ കൃഷിക്ക് അനുയോജ്യം.
C) നീർവാർച്ചയുള്ള എക്കൽ മണ്ണാണ്  കാപ്പി കൃഷിക്ക് അനുയോജ്യം
D)  ലാറ്ററൈറ്റ് മണ്ണ്  കരിമ്പ് കൃഷിക്ക് അനുയോജ്യം
  • ഇന്ത്യയിലെ ഭക്ഷ്യ വിളകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതാണ് ഗോതമ്പ് 
  • 75 സെന്റീമീറ്റർ മഴയാണ് ഗോതമ്പ് കൃഷിക്ക് ആവശ്യമായിട്ടുള്ളത്
  • കറുത്ത മണ്ണാണ് പരുത്തി കൃഷിക്ക് അനുയോജ്യം
  • മിതമായ താപനിലയും, ഉയർന്ന വർഷപാതവും ആണ് കാപ്പി കൃഷിക്ക് അനുയോജ്യമായ ഘടകങ്ങൾ 
  • കറുത്ത മണ്ണ്, എക്കൽ മണ്ണ് എന്നിവയാണ് കരിമ്പ് കൃഷിക്ക് അനുയോജ്യം
  • റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ് ആണ് ലാറ്ററൈറ്റ്
  • ഗോതമ്പ് കൃഷി ഒരു ശൈത്യകാല വിളയാണ്
  • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം ആണ് പരുത്തി തുണി വ്യവസായം.
  • ചണം ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്

12) താഴെപ്പറയുന്നവയിൽ ഏതു കാർഷിക കാലമാണ് ജൂൺ മാസത്തിൽ വിളയിറക്കലും നവംബർ ആദ്യവാരം വിളവെടുപ്പും നടക്കുന്നത്
റാബി
സൈദ്
ഖാരിഫ്☑️
ഇതൊന്നുമല്ല
  • നെല്ല്,ചോളം,പരുത്തി തിന വിളകൾ, ചണം കരിമ്പ് നിലക്കടല എന്നിവ ഉൾപ്പെടുന്നതാണ് ഖാരിഫ്
  • നവംബർ മധ്യത്തിൽ വിളയിറക്കലും മാർച്ച് ആരംഭത്തിൽ  വിളവെടുപ്പും നടക്കുന്നതാണ് - റാബി
  • ഗോതമ്പ്, കടുക്, പയർ വർഗ്ഗങ്ങൾ ,  പുകയില തുടങ്ങിയവ റാബി വിളകൾ ആണ് 
  • മാർച്ചിൽ വിളയിറക്കിയതിനുശേഷം  ജൂണിൽ വിളവെടുപ്പ് നടത്തുന്നതാണ് സൈദ് കാലം 
  • പച്ചക്കറികളും പഴവർഗങ്ങളും സൈദ്  വിളകൾ ആണ്

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12